Connect with us

KERALA

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തും കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനം സാക്ഷിയായത് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികൾ ക്കാണ്

Published

on

ന്യൂഡൽഹി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ കെ. ആന്റണി. ജനക്ഷേമത്തിന് ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡൽഹിയിൽ എ.എൻ.ഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അനിൽ ആന്റണിയുടെ പ്രതികരണം.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനം സാക്ഷിയായത് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികൾക്കാണെന്ന് അനിൽ ആന്റണി പറഞ്ഞു. കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങുന്നതിൽ പോലും അഴിമതിയുണ്ടായി. ഇതേ ഭരണകാലത്താണ് സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിന് പോലും പങ്കുണ്ടെന്ന ആരോപണം ഉയർന്നത്. സംസ്ഥാനത്ത് വർഗീയത വലിയ തോതിൽ വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഓരോ വര്‍ഷവും പുതിയ അഴിമതിക്കഥകളാണ് നാം കേൾക്കുന്നത്. ഇതിനെല്ലാം പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണവും ഉയർന്നുവരുന്നത്. ട്രേഡ് യൂണിയൻ നേതാക്കളും രാഷ്ട്രീയക്കാരും മാധ്യമസ്ഥാപനങ്ങളും പണം വാങ്ങിയവരുടെ കൂട്ടത്തിലുണ്ട്.

സംസ്ഥാന ജനങ്ങളുടെ ക്ഷേമത്തിനായി കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണ്. അടുത്ത തിരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിനെ തൂത്തെറിഞ്ഞ് ജനങ്ങൾ ബി.ജെ.പിയെ അധികാരത്തിലെത്തിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഇത്തരത്തിൽ അഴിമതിയാരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പടുന്നു, അനിൽ കൂട്ടിച്ചേർത്തു.

Continue Reading