KERALA
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 10 പേരിൽ 7 പേരുടെ പത്രിക അംഗീകരിച്ചു. 3 പേരുടെ പത്രിക തള്ളി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ച 10 പേരിൽ 7 പേരുടെ പത്രിക അംഗീകരിച്ചു. 3 പേരുടെ പത്രിക തള്ളി. ചാണ്ടി ഉമ്മൻ (യുഡിഎഫ്) ജെയ്ക് സി. തോമസ് (എൽഡിഎഫ്) ലിജിൻ ലാൽ (എൻഡിഎ) ലൂക്ക് തോമസ് (എഎപി) ഷാജി, സന്തോഷ് ജോസഫ്, പി.കെ. ദേവദാസ് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.
ഡോ. കെ.പദ്മരാജൻ, മഞ്ജു എസ്.നായർ, റെജി സഖറിയ എന്നിവരുടെ പത്രികകൾ തള്ളുകയായിരുന്നു.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് പത്രികയിൽ ഒപ്പു വച്ച തീയതിയുമായി ബന്ധപ്പെട്ട് ബിജെപി ആക്ഷേപം ഉന്നയിച്ചിരുന്നു. ജെയ്ക്കിന് 2.08 കോടി, ലിജിൻ ലാലിന് 18.59 ലക്ഷം, ചാണ്ടി ഉമ്മന് 15.99 ലക്ഷം രൂപ എന്നിങ്ങനെയാണ് ആസ്തി കാണിച്ചിരിക്കുന്നത്.”