Connect with us

Crime

കോടികളുടെ ബിനാമി വായ്പയ്ക്ക് പിന്നിൽ മൊയ്തീൻ.പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തി. മൊയ്തീനെതിരെ ഇ ഡി

Published

on

കോടികളുടെ ബിനാമി വായ്പയ്ക്ക് പിന്നിൽ മൊയ്തീൻ.പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തി.
മൊയ്തീനെതിരെ ഇ ഡി
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ സി മൊയ്തീനെതിരെ  എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്  കോടികളുടെ ബിനാമി വായ്പയ്ക്ക് പിന്നിൽ മൊയ്തീനാണെന്നാണ് ഇ ഡിയുടെ ആരോപണം. എ സി മൊയ്തീന്റെ നിർദേശ പ്രകാരമാണ് ബാങ്കിന്റെ അംഗങ്ങളല്ലാത്തവർക്ക് ബിനാമി വായ്പകൾ പലതും അനുവദിച്ചതെന്നും അന്വേഷണ സംഘം ആരോപിക്കുന്നു.

മൊയ്തീന്റെയും ഭാര്യയുടെയും ഇരുപത്തിയെട്ട് ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്ന് ഇ ഡി അറിയിച്ചു. പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയിട്ടുണ്ട്. കേസിൽ എ സി മൊയ്‌തീൻ അടക്കമുള്ളവർക്കെതിരെ അന്വേഷണം തുടരുകയാണെന്നും ഇ ഡി വാർത്താകുറിപ്പിലൂടെ അറിയിച്ചു.പലർക്കും മതിയായ രേഖകളില്ലാതെയാണ് വായ്പയായി വലിയ തുകകൾ അനുവദിച്ചത്. ബാങ്ക് സാമ്പത്തികമായി തകർന്നതോടെ നിക്ഷേപം നടത്തിയവർ ബുദ്ധിമുട്ടിലായി. ഇതിന്റെ പേരിൽ ആത്മഹത്യകളടക്കം നടന്നുവെന്നും ഇഡി വ്യക്തമാക്കി.എ സി മൊയ്തീന്റെയടക്കം ആറ് പേരുടെ വീടുകളിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. 15 കോടി വിലമതിക്കുന്ന മുപ്പത്തിയാറ് ഇടങ്ങളിലുള്ള ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്. എ കെ ബിജോയ് എന്നയാളുടെ മുപ്പത് കോടി രൂപയുടെ സ്വത്ത് നേരത്തെ കണ്ടുകെട്ടിയിരുന്നുവെന്നും ഇ ഡി പറഞ്ഞു.

Continue Reading