Education
കണ്ണൂർ സർവകലാശാല എം.എ ഇംഗ്ലീഷ് സിലബസിൽ കെ. കെ ശൈലജയുടെ ആത്മകഥയും
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല എം.എ ഇംഗ്ലീഷ് സിലബസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ. കെ ശൈലജയുടെ ആത്മകഥയും. ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ആത്മകഥയാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മഞ്ജു സാറ രാജൻ തയ്യാറാക്കി, ജഗർനട്ട് പബ്ലിക്കേഷൻ പുറത്തിറക്കിയ ആത്മകഥയാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കണ്ണൂർ സർവകലാശാല എം.എ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലെ ഇലക്ടീവ് കോഴ്സിൽ ലൈഫ് റൈറ്റിങ് വിഭാഗത്തിൽ കോർ റീഡിങ്ങിനുള്ള പുസ്തകമാണ് ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ആത്മകഥ. മഹാത്മ ഗാന്ധി, അംബേദ്കർ എന്നിവരുടെ ആത്മകഥകൾക്കൊപ്പമാണ് ശെെലജയുടെ കൃതിയും ഉൾപ്പെടുത്തിയിരിക്കുന്നത്. വി.സി സ്വന്തം നിലയിൽ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയാണ് ശൈലജയുടെ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത്.
