Crime
സോളാർ പീഡനക്കേസിലെ ഗൂഢാലോചന അന്വേഷിക്കണം റിപ്പോര്‍ട്ടില്‍ ഒരു യു.ഡി.എഫ് നേതാവിനെക്കുറിച്ച് പോലും പരാമർശമില്ല

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ സി.ബി.ഐ. റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.ബി.ഐ റിപ്പോര്‍ട്ടില്‍ ഒരു യു.ഡി.എഫ് നേതാവിനെക്കുറിച്ച് പോലും പരാമർശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ പുറത്ത് വന്നിരിക്കുന്നത് സി.ബി.ഐയുടെ കണ്ടെത്തലാണ്. അതിൽ ഒരു ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇത് അന്വേഷിക്കേണ്ടത് സി.ബി.ഐ തന്നെയാണ്. ഈ റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ
സംസ്ഥാന സര്‍ക്കാര്‍ എന്ത് അന്വേഷിക്കാനാണ്. മുഖ്യമന്ത്രി ഒന്നാം പ്രതിയാകേണ്ട കേസ് അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസ് അന്വേഷിക്കുന്നത് എങ്ങിനെയാണെന്നും സതീശന്‍ ചോദിച്ചു
ദല്ലാള്‍ നന്ദകുമാര്‍ ഇപ്പോഴും ഇവരുടെ ആളാണ്. സി.ബി.ഐക്ക് നല്‍കാത്ത മൊഴി പത്രസമ്മേളനത്തില്‍ പറഞ്ഞാല്‍ ആരെങ്കിലും മുഖവിലയ്‌ക്കെടുക്കുമോ. സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത് മുഖ്യമന്ത്രിയും മറ്റ് സി.പി.എം നേതാക്കളും ഇടപെട്ടിട്ടുണ്ടെന്നാണ്. അതിൽ വി.എസിന്റെ പേരൊന്നുമില്ല. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഇന്നലെ വി.എസിന്റെ പേര് കയറ്റിയത്. മുഖ്യമന്ത്രി പുറത്താക്കിയ നന്ദകുമാറിനെ കാണാൻ ഇ.പി ജയരാജൻ എന്തിന് പോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.