Connect with us

HEALTH

അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി കർണാടക .കേരളത്തില്‍നിന്ന് എത്തുന്ന യാത്രക്കാരുടെ താപനില പരിശോധിക്കും.

Published

on

കോഴിക്കോട്: കേരളത്തിലെ നിപ കേസുകളുടെ പശ്ചാത്തലത്തിൽ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടക. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചാമരാജനഗര്‍, മൈസൂരു, കുടക്, ദക്ഷിണ കന്നഡ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം.

നിപ ബാധിത മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ജില്ലാ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കണം. കേരളത്തില്‍നിന്ന് എത്തുന്ന യാത്രക്കാരുടെ താപനില പരിശോധിക്കും.

കേരളത്തില്‍നിന്നെത്തുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. കേരളത്തില്‍ നിന്നുള്ള യാത്രകള്‍ക്ക് നിലവില്‍ തടസ്സമില്ല. ചരക്ക് ഗതാഗതവും സുഗമമായി നടക്കുന്നുണ്ട്. കര്‍ണാടക കുടുംബ- ആരോഗ്യ ക്ഷേമ ആയുഷ് സേവന കമ്മിഷണറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Continue Reading