Crime
റോബര്‍ട്ട് വാദ്രയ്ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആയുധ ഇടപാടുകാരന്‍സഞ്ജയ് ഭണ്ഡാരിക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളുടെ അനുയായിയാണ് റോബര്‍ട്ട് വാദ്രയെന്ന് ഇഡി. കൂട്ടുപ്രതിയായ സി.സി തമ്പിയുമായി വദ്രയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇഡി ആരോപിച്ചു.
സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കണ്ടെത്തല്‍. സഞ്ജയ് കുറ്റകൃത്യത്തിന്റെ വരുമാനത്തില്‍ നിന്ന് സമ്പാദിച്ച ലണ്ടനിലെ ഒരു പ്രോപ്പര്‍ട്ടി റോബര്‍ട്ട് വാദ്ര നവീകരിക്കുകയും അവിടെ താമസിക്കുകയും ചെയ്തുവെന്നാണ് ആരോപണം. കേസില്‍ യുഎഇ ആസ്ഥാനമായുള്ള എന്‍ആര്‍ഐ വ്യവസായിയും യുകെ പൗരനുമായ സുമിത് ചദ്ദയ്ക്കെതിരെ പുതിയ കുറ്റപത്രം സമര്‍പ്പിച്ചതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
ഭണ്ഡാരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇഡിയും സിബിഐയും അന്വേഷണം നടത്തുന്നത്. ആദായനികുതി അധികൃതര്‍ സഞ്ജയ് ഭണ്ഡാരിക്കെതിരെ 2015ല്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. 2018 മുതല്‍ ഭണ്ഡാരിക്ക് റോബര്‍ട്ട് വാദ്രയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഏജന്‍സി സജീവമായി അന്വേഷിക്കുന്നുണ്ടെങ്കിലും കേസില്‍ ഫെഡറല്‍ ഏജന്‍സി വദ്രയുടെ പേര് ചേര്‍ക്കുന്നത് ഇതാദ്യമാണ്.