Crime
തിരുവനന്തപുരത്ത് രണ്ട് വയസായ പെൺ കുട്ടിയെ തട്ടിക്കൊണ്ടുപോയി കുട്ടിക്ക് വേണ്ടി വ്യാപക തിരച്ചിൽ

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതിമാരുടെ രണ്ട് വയസായ പെൺ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ബിഹാർ സ്വദേശികളായ നാടോടി ദമ്പതിമാരുടെ കുഞ്ഞിനെയാണ് കാണാതായത്. പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.
പോലീസ് വ്യാപക പരിശോധന നടത്തിവരികയാണ്.
റോഡരികിൽ കഴിയുന്ന നാടോടി ദമ്പതിമാരായ അമർദീപ് – റബീന ദേവിയുടെ മകൾ മേരിയെയാണ് കാണാതായത്. നാടോടി സംഘം റോഡരികിൽ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവർ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ശബ്ദംകേട്ട് എഴുന്നേറ്റപ്പോൾ സ്കൂട്ടറിൽ രണ്ടുപേർ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാരുടെ പരാതി .
തിരുവനന്തപുരം പേട്ടയിൽ റോഡരികിൽ വർഷങ്ങളായി ഇവർ തമ്പടിച്ചു താമസിച്ചുവരികയായിരുന്നു. ദീർഘകാലമായി ഇവർ ഹൈദരാബാദിലായിരുന്ന ഇവർ ഏതാനും വർഷംമുൻപ് കേരളത്തിലെത്തുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ 9497990008, 04712501801 എന്ന നമ്പറിൽ അറിയിക്കുക.