Connect with us

Crime

മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

Published

on

കൊച്ചി: കോതമംഗലത്തെ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ജാമ്യം. പ്രതിഷേധത്തിനിടെ ഡിവൈ.എസ്.പിയെ ആക്രമിച്ചുവെന്ന കേസിലാണ് കോതമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. അതേസമയം മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷിയാസ് സമാന്തരമായി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് 16-ാം തിയ്യതി വരെ അറസ്റ്റ് തടഞ്ഞത്.

കോതമംഗലം സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് വാഹനം ആക്രമിച്ചുവെന്ന കേസില്‍ മുഹമ്മദ് ഷിയാസിന് കോടതി രാവിലെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി പുറത്തുവന്ന ഉടന്‍ ഡിവൈ.എസ്.പിയെ ആക്രമിച്ച കേസില്‍ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചു. എന്നാല്‍ അദ്ദേഹം ഓടി കോടതി സമുച്ചയത്തിലേക്ക് കയറിയതോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു.

നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ദിരയെന്ന സ്ത്രീ മരിച്ചതിനെ തുടര്‍ന്നായിരുന്നു കോതമംഗലത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസും മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

Continue Reading