Business
സഫാരിയുടെ പുതിയ മെഗാ പ്രൊമോഷനായ ‘വിന്‍ 10 MG ZS XUV ‘ കാറിന്റെ ആദ്യനറുക്കെടുപ്പ് നടന്നു.വിജയി യായ മുഹമ്മദ് റാഷിദിന് ബ്രാന്റ് ന്യൂ MG XUV കാര്‍ സമ്മാനമായി ലഭിക്കും.
ഷാർജ : യു.എ.ഇ യിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ സഫാരിയുടെ പുതിയ മെഗാ പ്രൊമോഷനായ ‘വിന്‍ 10 MG ZS XUV ‘ കാറിന്റെ ആദ്യനറുക്കെടുപ്പ് ഷാര്‍ജ-മുവൈലയിലെ സഫാരി മാളില്‍ വെച്ച് നടന്നു. ഷാര്‍ജ ഇക്കണോമിക്ക് ഡിപ്പാര്‍ട്‌മെന്റ് പ്രതിനിധികളായ ഹംദ അല്‍ സുവൈദി, ബദ്‌രിയ മുഹമ്മദ്, സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും സന്നിഹിതരായ ആദ്യ നറുക്കെടുപ്പില്‍ ഒരു MG ZS XUV കാറിനുള്ള വിജയിയെയാണ് തിരഞ്ഞെടുത്തത്. 10 നറുക്കെടുപ്പിലൂടെ 10 MG XUV കാറുകളാണ് സഫാരി സമ്മാനമായി നല്‍കുന്നത്.

നറുക്കെടുപ്പില്‍ വിജയി യായ മുഹമ്മദ് റാഷിദ് (കൂപ്പണ്‍ നമ്പര്‍ : MG0100349326) ഒരു ബ്രാന്റ് ന്യൂ MG XUV കാര്‍ സമ്മാനമായി ലഭിക്കും. രണ്ടാമത്തെ നറുക്കെടുപ്പ് 2024 ആഗസ്റ്റ് 19 നാണ് നടക്കുന്നത്.
