Connect with us

KERALA

ജനപ്രതിനിധികള്‍ക്ക് ലക്ഷങ്ങളും കോടികളും വെച്ചുനീട്ടുന്ന കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരം :ആരോപണത്തില്‍ അന്വേഷണം വേണം

Published

on

തിരുവനന്തപുരം: എല്‍.ഡി.എഫ്. എം.എല്‍.എമാര്‍ക്ക് കൈക്കൂലി നല്‍കി എന്‍.സി.പി അജിത്കുമാർ ഭാഗത്ത് എത്തിക്കാന്‍ തോമസ് കെ. തോമസ് എം.എല്‍.എ. ശ്രമിച്ചെന്ന ആരോപണത്തില്‍ രൂക്ഷപ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ജനപ്രതിനിധികള്‍ക്ക് വില പറഞ്ഞുകൊണ്ട് ലക്ഷങ്ങളും കോടികളും അവര്‍ക്ക് വെച്ചുനീട്ടുന്ന കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത വളരെ ഗൗരവമായാണ് സി.പി.ഐ. കാണുന്നത്. കോഴ സംബന്ധിച്ച ആരോപണത്തില്‍ അന്വേഷണം വേണമെന്നും ഇത് സംബന്ധിച്ച സത്യം പുറത്തുവരണമെന്നുമാണ് സി.പി.ഐ. സ്വീകരിച്ചിരിക്കുന്ന നിലപാട്. കാളച്ചന്തയിലെ കാളകളെ പോലെ എം.എന്‍.എമാരെ വാങ്ങുന്ന ഏര്‍പ്പാട് ഇന്ത്യയിലെ പലഭാഗത്തുമുണ്ട്. അത് കേരളത്തിലേക്ക് എത്തുന്നുവെന്നത് അപമാനകരം തന്നെയാണ്. അതിനെകുറിച്ച് ഗൗരവകരമായി തന്നെ അന്വേഷണം നടക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ആരോപണത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടെങ്കില്‍ അത്തരത്തിലുള്ള ഒരാള്‍ക്കും എല്‍.ഡി.എഫിന്റെ ഭാഗമായിരിക്കാന്‍ അര്‍ഹതയില്ല. എല്‍.ഡി.എഫ് നീതിപൂര്‍വ്വമായിട്ടുള്ള, ഡെമോക്രാറ്റിക്കായിട്ടുള്ള ഒരു രാഷ്ട്രിയത്തിന്റെ ഭാഗമാണ്. ആ എല്‍.ഡി.എഫില്‍ ഒരു എം.എല്‍.എയും വിലക്ക് വാങ്ങപ്പെടാനായി നില്‍ക്കാന്‍ പാടില്ലെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് എന്‍.സി.പി. നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ. തോമസ് 100 കോടി രൂപ വാഗ്ദാനം ചെയതതായായണ് ആരോപണം

Continue Reading