NATIONAL
കർഷക പ്രതിഷേധത്തിനിടെ തകർത്തത് 1500 മൊബൈൽ ടവറുകൾ; വെറുതെ വിടില്ലെന്ന് റിലയൻസ് ജിയോ; കേസുമായി ഹൈക്കോടതിയിലേക്ക്
ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷകരുടെ പ്രതിഷേധത്തിനിടെ പഞ്ചാബിലും ഹരിയാണയിലുമായി 1500 മൊബൈൽ ടവറുകൾ നശിപ്പിക്കപ്പെട്ടുവെന്ന് റിലയൻസ് ജിയോ. ഇതിനെതിരെ നിയമത്തിന്റെ വഴിയിൽ നീങ്ങുകയാണ് ജിയോ. സംഭവത്തിൽ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയെ സമീപിച്ച് ജിയോ. പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ജിയോയുടെ ആവശ്യം.
എന്നാൽ, കർഷകരുടെ സമരം മുന്നോട്ട് പോവുകയാണ്. കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ കർഷക പ്രതിഷേധം തുടരുകയാണ്. കർഷകർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രവുമായുള്ള ഏഴാംവട്ട ചർച്ചകൾ ഇന്ന് നടക്കും. ചർച്ചയിൽ സമവായമായില്ലെങ്കിൽ സമരത്തിന്റെ സ്വഭാവം മാറുമെന്നാണ് കർഷകസംഘടനകളുടെ മുന്നറിയിപ്പ്.
