Connect with us

Uncategorized

ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി

Published

on

കണ്ണൂർ :പിലാത്തറ കൈതപ്രം പൊ തുജനവായന ശാലയ്ക്ക് സമീപം ഗുഡ്‌സ് ഓട്ടോ ഡ്രൈവർ കു നിയങ്കോട്ടെ 50 കാരനായ കെ.കെ. കൃഷ്ണൻ വെടിയേറ്റ് മരിച്ച കേസിലെ പ്രതി
പെരുമ്പടവിലെ നാൽപതുകാരനായ നെല്ലൂർ വീട്ടിൽ എൻ. കെ. സന്തോഷിൻ്റെ അറസ്റ്റാണ് പരിയാരം പോലീസ് ഇന്ന് രേഖപ്പെടുത്തിയത്.

വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ യാണ് സംഭവം. കൊല്ലപ്പെട്ട രാധാകൃഷ്ണൻ പുതു തായി പണിയു ന്ന വീടിനോട് ചേർന്ന സ്ഥല ത്താണ് വെടി യേറ്റത്. ഈ വി പട്ടിൽനിന്നാണ് സന്തോഷിനെ പോലീസ് പിടിച്ചത്. വയറ്റിൽ വെടിയേറ്റ രാധാകൃഷ്ണൻ സംഭവസ്ഥ ലത്തുതന്നെ മരിച്ചു. സമീപത്തെ വീട്ടിൽ താമസിക്കുന്ന മകൻ എന്തോ പൊട്ടുന്ന ശബ്ദം കേട്ട് സ്ഥലത്തെത്തിയപ്പോഴാണ് അച്ഛൻ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടർന്ന് മകൻ തന്നെ പോലീസ് കൺട്രോൾ റൂമിലും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. എന്നാൽ രാധാകൃഷ്ണൻ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.

ഇരിക്കൂർ കല്യാട് സ്വദേശി യാണ് രാധാകൃഷ്ണൻ ‘ ‘ സജീവ ബി.ജെ പി പ്രവർത്തകനായ രാധാകൃഷ്ണൻ 20 വർഷമാ യി കുനിയങ്കോട്ടാണ് താമസം. അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനും കൂടിയാണ്. നാരായണൻനായരുടെ മകനാണ് രാധാകൃഷ്ണൻ ‘
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്ന് വൈകിട്ടോടെ മൃതദേഹം തറവാട്ട് ശ്മശാനത്തിൽ സംസ്ക്കരിക്കും
നാടൻ തോക്ക് ലൈസൻസുള്ള പ്രതി സംഭവത്തിന് മുമ്പും കൃത്യം നടത്തിയ ശേഷവും ഫെയ്സ് ബുക്കിൽ കൊലപാതകം സംബന്ധിച്ച് തോക്ക് പിടിച്ച് നിൽക്കുന്ന ഫോട്ടോ സഹിതം പോസ്റ്റിട്ടിരുന്നു
മദ്യ ലഹരിയിലായ പ്രതിയെ കൃത്യം നടത്തിയ വീട്ടിൽ നിന്ന് പോലീസും നാട്ടുകാരും ചേർന്ന് വെടി വെക്കാനുപയോഗി തോക്ക് സഹിതം ഇന്നലെ രാത്രി തന്നെ പിടി കൂടിയിരുന്നു. രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീട്ടിലെത്തിയാണ് വെടിയുതിർത്തത് രാധാകൃഷ്ണൻ്റെ ഭാര്യയും പ്രതിയായ സന്തോഷും ഒരുമിച്ച് പഠിച്ചവരാണ്. ഇവരുടെ കുടുംബ കാര്യത്തിൽ പ്രതി അമിതമായി ഇടപെട്ടതായി പരാതി ഉണ്ടായിരുന്നു.പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ് മോർട്ടം നടത്തും ‘ മദ്യലഹരിയിലായിരുന്ന പ്രതിക്ക് ഇന്ന് കാലത്താണ് ബോധം വീണ്ടു കിട്ടിയതെന്ന് പോലീസ് പറഞ്ഞു പ്രതിയായ സന്തോഷ് സി.പി.എം പ്രവർത്തകനാണ്. ആറ് മാസം മുന്നെ പ്രതിയും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും പഠിച്ച സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നിരുന്നു .ഈ സമയത്ത്
ഇവർ ഒന്നിച്ച് ഫോട്ടോ എടുക്കുകയും മറ്റും ചെയ്തിരുന്നു . തുടർന്നും ഇവർ തമ്മിലുള്ള ബന്ധം വളർന്നതോടെ രാധാകൃഷ്ണൻ പരിയാരം പോലീസിൽ സന്തോഷിനെതിരെ പരാതി നൽകിയിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇന്നലെ കാലത്ത് ഇക്കാര്യത്തെ ചൊല്ലി രാധാകൃഷ്ണൻ സന്തോഷിന് മുന്നറിയിപ്പ് നൽകിയിരുന്നതായും പറയപ്പെടുന്നു

Continue Reading