Uncategorized
ഉളിക്കലില്‍ എം.ഡി.എം.എയുമായ് യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പോലീസിന്റെ പിടിയില്‍

കണ്ണൂര്‍ :ഉളിക്കലില്‍ എം.ഡി.എമ്മെയുമായ് യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഉളിക്കല്‍ നുച്യാട് വാടക വീട് കേന്ദ്രീകരിച്ച് മയക്കു മരുന്ന് മരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കര്‍ണ്ണാടക സ്വദേശികളുള്‍പ്പെടെയുള്ള സംഘം പിടിയിലായത്. നുച്യാട് സ്വദേശി 35 കാരനായ മുബഷീര്‍, കര്‍ണ്ണാടക സ്വദേശികളായ 31 കാരി കോമള, ഹക്കീം (31)എന്നിവരുമാണ് റൂറല്‍ എസ്.പിയുടെ പ്രത്യേക സ്‌ക്വാഡിന്റെ വലയിലായത്.ഇവരുടെ കൈയ്യില്‍ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയാണ് പിടികൂടുമ്പോള്‍ കണ്ടെടുത്തത.് വീട് വളഞ്ഞാണ് പോലീസ് സംഘം ഇവരെ പിടികൂടിയത.് മുബഷീറിന്റെ നേതൃത്വത്തില്‍ ഉളിക്കല്‍ പ്രദേശത്ത് ഏറെക്കാലമായി മയക്ക് മരുന്ന് വില്‍പ്പന നടത്തി വരികയായിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റയ്ഡ് നടത്തിയത.് കര്‍ണ്ണാടകയില്‍ നിന്നാണ് എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഇവര്‍ എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. വൈകിട്ടോടെ നാര്‍ക്കോട്ടിക് കോടതി മുമ്പാകെ ഹാജരാക്കും

