Connect with us

Uncategorized

എസ്ഡിപിഐക്കെതിരെ ഇ ഡിപിടി മുറുക്കുന്നു : ഡല്‍ഹിയിലെ പാര്‍ട്ടി ദേശീയ ഓഫീസിലും കേരളത്തിലെ   ഓഫീസുകളിലും   ഇ.ഡി റെയ്ഡ്

Published

on

ന്യൂ ഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്‌ട്രീയപാര്‍ട്ടിയായ എസ്ഡിപിഐക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കര്‍ശന നടപടികള്‍ തുടരുന്നു. ദല്‍ഹിയിലെ പാര്‍ട്ടി ദേശീയ ഓഫീസിലും കേരളത്തില്‍ തിരുവനന്തപുരം പാളയത്തെ സംസ്ഥാന ഓഫീസിലും അടക്കം ഇ.ഡി റെയ്ഡ് നടക്കുകയാണ്. രാജ്യമെമ്പാടുമുള്ള പതിനഞ്ചോളം എസ്ഡിപിഐ ഓഫീസുകളിലാണ് ഇപ്പോള്‍ റെയഡ്തുടരുന്നത്.ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ലഖ്‌നൗ, ജയ്പൂര്‍, താനെ, ഹൈദ്രാബാദ്, റാഞ്ചി എന്നിവിടങ്ങളിലെ ഓഫീസുകളിലും മലപ്പുറത്തെ ചില കേന്ദ്രങ്ങളിലും ഇഡി റെയ്ഡ് ആരംഭിച്ചിട്ടുണ്ട്.

എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിവിധ ഓഫീസുകളില്‍ റെയ്ഡ് നടക്കുന്നത്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഫൈസിക്കെതിരായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരോധിത സംഘടനയായ പിഎഫ്‌ഐയുമായി ബന്ധപ്പെട്ടുള്ള ദുരൂഹ സാമ്പത്തിക ഇടപാടുകളാണ് എസ്ഡിപിഐയിലേക്ക് എന്‍ഫോഴ്‌സമെന്റിനെ എത്തിച്ചിരിക്കുന്നത്. പിഎഫ്‌ഐക്ക് പിന്നാലെ എസ്ഡിപിഐ നിരോധനത്തിനുള്ള സാധ്യതകള്‍ ഇ.ഡി റെയ്‌ഡോടെ ശക്തമായിട്ടുണ്ട്.

Continue Reading