Connect with us

Uncategorized

മലപ്പുറത്ത് നിന്നും കാണാതായ സ്കൂൾ വിദ്യാർത്ഥിനികളെമഹാരാഷ്ട്രയിൽ  കണ്ടെത്തി: ഉടൻ നാട്ടിലെത്തിക്കും

Published

on

മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെമഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി. ലോണാവാല സ്റ്റേഷനിൽ നിന്നാണ് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ പെൺകുട്ടികളെ കണ്ടെത്തിയത്

കേരള പൊലീസ് കൈമാറിയ ഫോട്ടോയിൽ നിന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ കുട്ടികളെ തിരിച്ചറിഞ്ഞത്. തലശ്ശേരി സ്വദേശിയായ സലീമിൻ്റെ സഹായവും കുട്ടികളെ വേഗം കണ്ടെത്താൻ വഴിയൊരുക്കി
താനൂരിൽ നിന്നു ബുധനാഴ്ചയാണ് ഇരുവരെയും കാണാതായത്.

ചെന്നൈ- എഗ്മോർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. കുട്ടികൾ സുരക്ഷിതരാണെന്നും പുനെ ആർപിഎഫ് ഓഫീസിലേക്ക് ഇരുവരേയും കൊണ്ടു പോയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

വീട്ടിലേക്ക് എത്തിയാൽ ബന്ധുക്കൾ വഴക്കു പറയുമോ എന്ന ഭയത്തിലാണെന്നും താനൂർ ഡിവൈഎസ്പി പറഞ്ഞു. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പം ഇരുവരും മുംബൈയിൽ എത്തിയെന്നാണ് പൊലീസ് നൽകിയ വിവരം.

യുവാവിന്റെ നമ്പറിൽ നിന്നു കട്ടികളുടെ ഫോണിലേക്ക് കോളുകൾ വന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് മുംബൈയിൽ എത്തിയത്

പെൺകുട്ടികൾ പൻവേലിലെ ബ്യൂട്ടി പാർലറിൽ എത്തി മുടി ട്രിം ചെയ്യുന്നതിന്റെ വിഡിയോ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മുംബൈ പൊലീസിന്റെ സഹായത്തോടെ കുട്ടികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കുട്ടികൾ  ബന്ധുകളുമായ് പോലീസ് സഹായത്തോടെ വീഡിയോ കോളിൽ ഇന്ന് കാലത്ത് സംസാരിക്കുകയും ചെയ്തു

Continue Reading