Connect with us

Uncategorized

സഫാരി മാൾ ഷാർജയിൽ ആയോധന കലകളുടെ പൂരം

Published

on

ഷാർജ :റെഡ് ബെൽട്ട് അക്കാദമിയുടെ 12-ാംവാർഷികത്തോടനുബന്ധിച്ചു ഇൻ്റർഡോജോ മത്സരങ്ങളുടെ 7-ാം സീസൺ ഷാർജ സഫാരി മാളിൽ നടന്നു.
കരാട്ടെ, കുങ്ഫു,കളരിപ്പയറ്റ്, ജുജിട്സു തുടങ്ങിയ ആയോധന കലകളുടെ മത്സരങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും തിങ്ങിനിറഞ്ഞെ കാണികളെയും മാതാപിതാക്കളെയും ആവേശഭരിതരാക്കി. ഷാർജ , ഉമ്മുൽ ഖുവൈൻ, അജ്മാൻ എന്നിവിടങ്ങളിലെ റെഡ് ബെൽട്ട് അക്കാദമികളിലെ അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു. ആയോധന കലകളിലെ സെർട്ടിഫൈഡ് റഫറിമാർ മേൽനോട്ടം വഹിച്ച മത്സരങ്ങളിലെ വിജയികൾക്ക് റെഡ് ബെൽട്ട് അക്കാദമി സ്ഥാപകൻ ഷിഫു. മുജീബ് , റെഡ് ബെൽട്ട് അക്കാദമി എം.ഡി ഷിഫു. ഷൗക്കത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

സഫാരി മാളിലെ 15000 സ്ക്വയർ ഫീറ്റ് വരുന്ന വിശാലമായ സ്പോർട്സ് അറീനയിൽ നടന്ന കാർണിവൽ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി, യൂസഫ് അലി അബ്ദുൽ റഹ്‌മാൻ അൽ ബറാക് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ആയോധനകലാരംഗത്തെ പ്രഗത്ഭരായ മാസ്റ്റർ. മുഹമ്മദ് അൽ ഗോഗാന്ധി(ചൈനീസ് ഹെൽത്ത് & സയൻസ്) സൗദി അറേബ്യ , ഗ്രാൻഡ് മാസ്റ്റർ. ഷിഫു . ചന്ദ്രൻ മഠത്തിൽ, റെഡ് ബെൽട്ട് അക്കാദമി കൗൺസിലർ. Dr. നാസർ എന്നിവർ സന്നിഹിതരായിരുന്നു.

‘ബ്ലാക്ക് ബെൽട്ട് ‘ പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ 20 റെഡ് ബെൽട്ട് അക്കാദമിയുടെ വിദ്യാർത്ഥികളെ ചടങ്ങിൽ ഗ്രാൻഡ് മാസ്റ്റർ. ഷിഫു. ചന്ദ്രൻ മഠത്തിൽ, ഹാൻഷി. അക്ബർ ഇസ്മായിൽ എന്നിവർ അനുമോദിച്ചു. ആയോധന കലയിലെ സ്തുത്യർഹമായ സേവനങ്ങൾക്ക് യുഎഇ ഗവർമെൻ്റ് ഗോൾഡൻ വിസ സമ്മാനിച്ച റെഡ് ബെൽട്ട് അക്കാദമിയുടെ ചീഫ് ട്രൈനിംഗ് ഓഫിസർ റെൻഷി. അബ്ദുൽ ഗഫൂറിനെ റെഡ് ബെൽട്ട് അക്കാദമി മാനേജ്‌മന്റ് സദസ്സിൽ ആദരിച്ചു

Continue Reading