Uncategorized
ഉടമ അറിയാതെ ആഢംബര ബൈക്ക് സ്വന്തം ബന്ധുവിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത ആൾക്കെതിരെ കേസ്

ഉടമ അറിയാതെ ആഢംബര ബൈക്ക് സ്വന്തം ബന്ധുവിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത ആൾക്കെതിരെ കേസ്
മാഹി: ഉടമ അറിയാതെ ആഢംബര ബൈക്ക് സ്വന്തം ബന്ധുവിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത ആൾക്കെതിരെ കേസ് ‘അതും ബന്ധുവിനെയും ഭാര്യ പിതാവിനെയും പറ്റിച്ച്.ഇതേകുറിച്ച് മാഹി പളളൂർ പോലീസ് പെരിങ്ങത്തൂർ സ്വദേശി ബാംഗ്ലൂരിൽ തലശ്ശേരി റസ്റ്റോറൻ്റ് എന്ന പേരിൽഹോട്ടൽ നടത്തുന്നഇസ്മയിൽ എന്ന പി.കെ ഇസ്മുവിന് എതിരെ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
പെരിങ്ങത്തൂർ സ്വദേശി പി.കെ.ഇസ്മയിൽ പളളൂരിലെ നിലോഫലും ബന്ധുക്കളാണ്.നിലോഫലിൻ്റെ പതിമൂന്നര ലക്ഷം രൂപ വിലവരുന്ന HARLEY DAVIDSONമോട്ടോർ ബൈക്ക് വില്പന നടത്താമെന്ന് പറഞ്ഞ് ഇസ്മയിൽ നിലോഫലിൻ്റെ വീട്ടിൽ നിന്ന് എടുത്തു കൊണ്ടു പോകുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു വിവരവും ഇല്ലാതായപ്പോൾ ആർ.ടി ഒ ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് ഇസ്മയിൽ വ്യാജ ഒപ്പിട്ട് ഇദേഹത്തിൻ്റെ ഭാര്യയുടെ പിതാവ് കല്ലൻ പറമ്പത്ത് മൂസ്സയുടെ പേരിൽ വാഹനം മാറ്റിയതായി കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഭാര്യ പിതാവ് പോലും അറിയാതെയാണ് വാഹനം അയാളുടെ പേരിൽ മാറ്റിയത് എന്ന് കണ്ടെത്തി.തുടർന്ന് പള്ളൂർ പോലീസിൽ പരാതി നല്കിയതോടെ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇയാളെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
