Uncategorized
കാസർകോഡ് വെള്ളരിക്കുണ്ടിൽ നാലരവയസ്സുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു
കാസർകോഡ് വെള്ളരിക്കുണ്ടിൽ നാലരവയസ്സുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു
കാസർകോഡ് : അത്യുഷ്ണം തുടരുന്നതിനിടയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ നാലരവയസ്സുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. പെൺകുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. എളേരിത്തട്ട്,-നർക്കിലക്കാടാണ് സംഭവം. എളേരിത്തട്ട് ഉന്നതിയിലെ റിതു ചന്ദ്രക്കാണ് പാമ്പിൻ്റെ കടിയേറ്റത് . പന്തു കളിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടയിൽ പന്ത് സമീപത്തെ പറമ്പിലേക്ക് പോയി. പന്തെടുക്കാൻ പോയപ്പോഴാണ് പെൺകുട്ടിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഉടൻ നർക്കിലക്കാട്ടെ ആശുപത്രിയിൽഎത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാലാണ് പരിയാരത്തേക്ക് മാറ്റിയത്.
