KERALA
പിണറായിക്കെതിരായ കേസ് സത്യം ഒരുനാൾ മറനീക്കി പുറത്തുവരുമെന്നു മാത്യു കുഴൽനാടൻ
കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ഹൈക്കോടതി വിധിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും സത്യം ഒരുനാൾ മറനീക്കി പുറത്തുവരുമെന്നും മാത്യു കുഴൽനാടൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഇഡി അയച്ച കത്തുമായി ബന്ധപ്പെട്ട് സർക്കാരും കേന്ദ്ര ഏജൻസികളും തമ്മിൽ ഭിന്നതകൾ നിലനിൽക്കുന്നതിനിടെയാണ് കോടതിയുടെ ഈ നിർണായക നീക്കം.
എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകൾ കത്തിൽ കൈമാറിയിട്ടുണ്ടെന്ന് ഇഡി കോടതിയിൽ നിലപാട് അറിയിക്കുകയായിരുന്നു. എന്നാൽ, ഡയറിക്കുറിപ്പ് വച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ ഇത് തള്ളിയ കോടതി ഇരുവർക്കുമെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു.
കുറിപ്പ് ഇങ്ങനെ…
‘Truth is Very powerful,
ചരിത്രത്തിന്‍റെ കാവ്യനീതി പോലെ മാസപ്പടി കേസിൽ കേരളാ ഹൈക്കോടതി തന്നെ പിണറായിക്ക് എതിരെ FIR ഇട്ട് അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുന്നു.
സത്യം ഒരുനാള്‍ മറനീക്കി പുറത്ത് വരും’; ഹൈക്കോടതി വിധിയെ സർവാത്മന സ്വാഗതം ചെയ്യുന്നു..
എനിക്ക് ചെറുതല്ലാത്ത സന്തോഷമുണ്ട്..
പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി.”
