Connect with us

Uncategorized

തിരഞ്ഞെടുപ്പ് അടുത്തിരികികെ പഞ്ചാബ് ആം ആദ്മി പാർട്ടിക്ക് തിരിച്ചടി : മൂന്ന് എംഎൽഎമാർ ബിജെപിയിൽ

Published

on

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരികികെ പഞ്ചാബ് ആം ആദ്മി പാർട്ടിക്ക് പ്രഹരമേൽപ്പിച്ച് മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഹർമീത് സിങ്, ചേതൻ സിങ് ജൗറാമജ്റ, കുൻവർ വിജയ് പ്രതാപ് സിങ് എന്നിവരാണ് ഇന്ന് ഡൽഹയിലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്. 

ഞായറാഴ്ച ഹർമീത് സിങ്, ചേതൻ സിങ് ജൗറാമജ്റ എന്നിവർ എഎപിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവച്ചിരുന്നു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് എംഎൽഎ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ആളാണ് മുൻ ഐപിഎസ് ഓഫിസർ കൂടിയായ കുൻവർ വിജയ് പ്രതാപ് സിങ്. ഇദ്ദേഹം ഇന്നു രാവിലെ എഎപി പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേരുകയായിരുന്നു. കുൻവർ വിജയ് പ്രതാപ് സിങ് അമൃത്‍സർ നോർത്തിൽനിന്നുള്ള നിയമസഭാ സാമാജികനാണ്. ചേതൻ സിങ് സമാനയിൽനിന്നും ഹർമീത് സിങ് സനോറിൽനിന്നുമുള്ള എംൽഎയാണ്. 

അടുത്ത വർഷം ആദ്യം പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഎപി ക്യാംപിനെ ഞെട്ടിച്ചുള്ള എംഎൽഎമാരുടെ നീക്കം. കഴിഞ്ഞ ദിവസം 40 പേരടങ്ങുന്ന എഎപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക മുഖ്യമന്ത്രി ഭഗ്‍വന്ത് സിങ് മൻ പുറത്തിറക്കിയിരുന്നു. ഇനി 77 സീറ്റുകളിൽകൂടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. 

Continue Reading