Uncategorized
അര്‍ജന്റീനയെ പരാജയപ്പെടുത്തി സ്‌പെയിന്‍ ലോകകപ്പ് ജേതാക്കളായി
.
ന്യൂജഴ്‌സി : നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ പരാജയപ്പെടുത്തി സ്‌പെയിന്‍ ലോകകപ്പ് ജേതാക്കളായി. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പാനിഷ് പടയുടെ വിജയം. 106ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഫെറാന്‍ ടോറസിന്റെ ഗോളിലാണ് അര്‍ജന്റീനയെ സ്‌പെയിന്‍ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ സ്പാനിഷ് ആധിപത്യത്തിനാണ് മത്സരം സാക്ഷ്യം വഹിച്ചത്. മദ്ധ്യനിരയില്‍ കളിയുടെ സമ്പൂര്‍ണ നിയന്ത്രണം സ്‌പെയിന്റെ കയ്യിലായിരുന്നു. 20ല്‍ അധികം ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ച് സ്പാനിഷ് ടീമിന് പലപ്പോഴും ഫിനിഷിംഗിലെ പോരായ്മ പാരയായി.
അര്‍ജന്റീനയുടെ മെച്ചപ്പെട്ട പ്രതിരോധവും ഒപ്പം ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസിന്റെ തകര്‍പ്പന്‍ പ്രകടനങ്ങളുമാണ് പലപ്പോഴും അര്‍ജന്റീനയുടെ രക്ഷയ്‌ക്കെത്തിയത്. 2010ല്‍ ആദ്യ ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം നീണ്ട 16 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രണ്ടാമതൊരു ലോകകിരീടം സ്‌പെയിനിലേക്ക് എത്തുന്നത്.
യുവ നിരയുടെ തകര്‍പ്പന്‍ പ്രകടനമാണ് ടൂര്‍ണമെന്റില്‍ ഉടനീളം ടീമിനെ തുണച്ചത്. ബെല്‍ജിയത്തിന് എതിരെ ക്വാര്‍ട്ടറില്‍ വഴങ്ങിയ ഒരേ ഒരു ഗോളാണ് എതിരാളികള്‍ക്ക് സ്പാനിഷ് പ്രതിരോധത്തെ ഭേദിക്കാനായ ടൂര്‍ണമെന്റിലെ ഒരേ ഒരു നിമിഷം.അതേസമയം, ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനവും ഗംഭീര തിരിച്ചുവരവും നടത്തിയ അര്‍ജന്റീനയ്ക്ക് ഫൈനലില്‍ പക്ഷേ സ്‌പെയിന്റെ ടോട്ടല്‍ ഫുട്‌ബോളിന് മുന്നില്‍ കാലിടറുകയായിരുന്നു.
ന്യൂജെഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ മുൻലോക ചാമ്പ്യന്മാരെ പൂട്ടി സ്‌പെയിൻ ലോകകിരീടം സ്വന്തമാക്കിയതെങ്ങനെ? മത്സരം നടന്ന 120 മിനുട്ടും നിറഞ്ഞുകളിച്ചത് സ്‌പെയിൻ ആയിരുന്നു എന്നതാണ് സത്യം.
120 മിനിട്ടിൽ സ്‌പെയിനിന്റെ ഷോട് ഓൺ ടാർഗറ്റ് 11 എണ്ണമായിരുന്നെങ്കിൽ അർജന്റീനയ്‌ക്ക് അതിന് ഒന്നിനുപോലും സാധിച്ചില്ല എന്നതുതന്നെ അവർ കളിക്കളത്തിൽ പിന്നിലായതിന്റെ പ്രധാന സൂചനയായി. മത്സരത്തിൽ അവർ ശ്രമിച്ചത് തന്നെ ആകെ രണ്ട് ഷോട്ടുകളാണ് അതിനാകട്ടെ സ്‌പാനിഷ് പ്രതിരോധത്തെ മറികടക്കാനും സാധിച്ചില്ല. പ്രധാനതാരമായ മെസി പോലും നിറംമങ്ങിപ്പോയി.
ബോൾ പൊസെഷൻ 68 ശതമാനവും സ്‌പെയിൻ തന്നെയായിരുന്നു മുന്നിൽ. മദ്ധ്യനിരയിലും പന്തടക്കത്തിലും സ്‌പെയിനിന് മുന്നിൽ അർജന്റീന ചൂളിപ്പോയി. 89 ശതമാനം കൃത്യതയോടെ 803 പാസുകളാണ് സ്‌പെയിൻ നടത്തിയത്. അർജന്റീനക്കത് 445 ആണ്. സ്‌പെയിന്റെ മദ്ധ്യനിര അർജന്റീന താരങ്ങളെ ആക്രമിച്ച് മുന്നേറാൻ വിട്ടില്ല. അവർക്ക് കൂടുതൽ നേരവും സ്‌പാനിഷ് ആക്രമണത്തെ പ്രതിരോധിക്കേണ്ട അവസ്ഥ വന്നു. ഇതോടെ നല്ലൊരു ഗോൾ നേടാനാകാതെ അർജന്റീന കുഴങ്ങി.എമിലിയാനോ മാർട്ടിനസ് അല്ലായിരുന്നെങ്കിൽഅർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ തകർപ്പൻ സേവുകൾ അവരെ രക്ഷിച്ചത് വലിയ നാണക്കേടിൽ നിന്നാണെന്ന് പറയാം. മത്സരത്തിൽ ഒരു ഗോൾ വഴങ്ങിയെങ്കിലും നടത്തിയത് 11 സേവുകളാണ്. 20 ഷോട്ടുകളാണ് സ്‌പെയിൻ തൊടുത്തത്. ഇതിൽ 12 എണ്ണം മികച്ചവ തന്നെയായിരുന്നു. എക്‌സ്‌ട്രാ ടൈമിൽ സ്‌പെയിനിന്റെ ശ്രമം വിജയിക്കുകയും ചെയ്‌തു.എൻസോ ഫെർണാണ്ടസിന് കിട്ടിയ റെഡ് കാർഡ്93-ാം മിനിട്ടിൽ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്തായത് അർജന്റീനയ്‌ക്ക് വലിയ തിരിച്ചടിയായി. പ്രതിരോധം ശക്തമാക്കാനുള്ള ശ്രമം എന്നിട്ടും അർജന്റീന നടത്തിയില്ല. മത്സരത്തിൽ ഇതിനകം മേൽക്കൈ നേടിയ സ്‌പെയിൻ 106-ാം മിനിട്ടിൽ ഗോൾ നേടി വിജയം ഉറപ്പാക്കി.
