Connect with us

Crime

രമ്യ ഹരിദാസിനെ ആക്രമിച്ച തിന് ഏഴ് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Published

on

രമ്യ ഹരിദാസിനെ ആക്രമിച്ച തിന്  ഏഴ് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ  വകുപ്പ് പ്രകാരം കേസെടുത്തു

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് എംഎൽഎ നൽകിയ പരാതിയിൽ ഏഴ് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്‍സി, എസ് റ്റി വകുപ്പടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, സോഷ്യൽ മീഡിയയിലൂടെ തന്നെക്കുറിച്ച് നടത്തിയ മോശം പ്രചരണമാണ് ചോദ്യം ചെയ്‌തതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. സജാദിന്റെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറി എന്നും കയ്യിൽ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സജാ ദിൻ്റെ പരാതിയിൽ രമ്യക്കതിരെയും കേസെടുത്തു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ താൻ നിഷ്‌പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു.

Continue Reading