Business
വീണയുടെ ലേക്കർ ഇന്ത്യ കോർപ് ഓഫീസ് അടഞ്ഞുകിടക്കുന്നു : ഇത് വെറും കടലാസ് കമ്പനി
കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണയുടെ ലേക്കർ ഇന്ത്യ കോർപ് ഓഫീസ് അടഞ്ഞുകിടക്കുന്നതായി വിവരം. കമ്പനി വിവരങ്ങൾ വെള്ള പേപ്പറിൽ പ്രിൻ്റ് ചെയ്ത് പതിപ്പിച്ച നിലയിലാണ്. കോഴിക്കോട്ടെ ഓഫീസ് ആണ് അടഞ്ഞുകിടക്കുന്നത്. ലേക്കർ ഇന്ത്യയുടെ മാനേജർ പാർടനറായ അനീസിൻ്റെ പേരിലാണ് കെട്ടിടം വാടകയ്ക്കെടുത്തത്. രണ്ട് നില കെട്ടിടത്തിലെ ഒറ്റമുറിയിലാണ് ലേക്കർ ഇന്ത്യ സ്ഥാപനം പ്രവർത്തിക്കുന്നത്. 2023 ലാണ് കെട്ടിടം വാടകയ്ക്ക് നൽകിയതെന്നാണ് വിവരം .ലേക്കർ ഇന്ത്യ പാർട്നർ അനീസിൻ്റെ പേരിലാണ് വാടക ഉടമ്പടി. കെട്ടിടത്തിലെ സ്ഥാപനം തുടർച്ചയായി പ്രവർത്തിച്ചിരുന്നില്ല. ഇടയ്ക്ക് ചില ആളുകൾ വന്നു പോയിരുന്നു. അനീസ് ഈ അടുത്തും വാടക ഉടമ്പടി പുതുക്കിയിരുന്നു. എന്നാൽ വീണ വിജയനെ പറ്റി അറിയില്ലെന്നും കെട്ടിട ഉടമ മമ്മദാലി പറയുന്നു.
