Connect with us

Crime

ക‍്യാൻസർ രോഗബാധിതയെ കട്ടിലിൽ കെട്ടിയിട്ട ശേഷം പണം കവർന്നു

Published

on


ഇടുക്കി: ക‍്യാൻസർ രോഗബാധിതയെ കട്ടിലിൽ കെട്ടിയിട്ട ശേഷം പണം കവർന്നതായി പരാതി. അടിമാലിയിലാണ് സംഭവം. ചികിത്സയ്ക്കു വേണ്ടി മാറ്റിവച്ച 16000 രൂപയാണ് മോഷണം പോയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടിമാലിയിലെ വിവേകാനന്ദ നഗറിൽ രാവിലെയോടെയായിരുന്നു കവർച്ച നടന്നത്.

ക‍്യാൻസർ രോഗബാധിതയായ ഉഷയെ കട്ടിലിൽ കെട്ടിയിട്ട ശേഷം വായിൽ തുണി തിരുകിയ ശേഷം പണം കവർന്നെന്നാണ് പരാതി. മുമ്പ് വീട്ടിൽ വന്നിരുന്ന ആളാണ് പണം മോഷ്ടിച്ചതെന്ന് സംശയമുള്ളതായി ഉഷ പറ‍ഞ്ഞു. തന്നെ സഹായിക്കുന്നയാളാണെന്ന് പറയുകയും പണം സൂക്ഷിക്കുന്നത് ഉൾപ്പെടെയുള്ള കാര‍്യങ്ങൾ ഇയാൾ ചോദിച്ച് മനസിലാക്കിയിരുന്നതായും ഉഷ കൂട്ടിച്ചേർത്തു.

Continue Reading