Connect with us

NATIONAL

പാർട്ടിക്ക് രാഷ്‌ട്രമാണ് ആദ്യം. എന്നാൽ, ചിലർക്ക് മോദി ഒന്നാമതും രാഷ്‌ട്രം രണ്ടാമതും :ശശി തരൂരിനെ പരിഹസിച്ച് ഖാർഗെ

Published

on

ന്യൂഡൽഹി: നിരന്തരമായി നരേന്ദ്രമോദിയെ പ്രശംസിക്കുന്ന കോൺഗ്രസ് എംപി ശശി തരൂരിനെ പരിഹസിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാർട്ടിക്ക് രാഷ്‌ട്രമാണ് ആദ്യം. എന്നാൽ, ചിലർക്ക് മോദി ഒന്നാമതും രാഷ്‌ട്രം രണ്ടാമതുമാണ്. എനിക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയില്ല. അദ്ദേഹത്തിന് ഇംഗ്ലീഷിൽ നല്ല പ്രാവീണ്യം ഉണ്ട്. അതുകൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തെ സിഡബ്ല്യുസി അംഗമാക്കിയത്. ഞങ്ങൾ നമ്മുടെ സൈന്യത്തിനും സൈനികർക്കും ഓപ്പറേഷൻ സിന്ദൂരിനും ഒപ്പമാണെന്ന് പ്രതിപക്ഷം മുഴുവനും പറഞ്ഞു. പക്ഷേ, ചിലർക്ക് മോദിയാണ് ഒന്നാമത്. അതിന് നമുക്കെന്ത് ചെയ്യാൻ കഴിയും’ – ഖാർഗെ പറഞ്ഞു.

തിരുവനന്തപുരം എംപിക്കെതിരെ കോൺഗ്രസ് എന്തെങ്കിലും നടപടിയെടുക്കുമോ എന്ന ചോദ്യത്തിനും കോൺഗ്രസ് അദ്ധ്യക്ഷൻ മറുപടി നൽകി. ‘ആളുകൾ അവർക്ക് തോന്നുന്നത് എഴുതും. അതിലൊന്നും ഞങ്ങൾ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്തിനുവേണ്ടി ഞങ്ങൾ ഐക്യം ആഗ്രഹിക്കുന്നു. രാജ്യത്തിനുവേണ്ടി ഞങ്ങൾ പോരാടിക്കൊണ്ടിരിക്കും. ഏകദേശം 34 സിഡബ്ല്യുസി അംഗങ്ങളും 30 പ്രത്യേക ക്ഷണിതാക്കളും ഉണ്ട്. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടുകൾ പറയുന്നു. തരൂർ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം പറയുന്നു. രാഷ്ട്രത്തെ രക്ഷിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ച് ആർക്കെങ്കിലും ആശങ്കയുണ്ടെങ്കിൽ, നിങ്ങൾ അദ്ദേഹത്തോട് ചോദിക്കണം ‘ – ഖാർഗെ കൂട്ടിച്ചേർത്തു.

Continue Reading