KERALA
സുരേഷ് ഗോപിയെ കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്ന ഫോട്ടോ പങ്ക് വെച്ച് മന്ത്രി
ന്യൂഡൽഹി: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടിയുമായി സുരേഷ് ഗോപി എംപി രംഗത്ത്. പാര്‍ലമെന്‍റിൽ കേന്ദ്ര ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ ചിത്രങ്ങളിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ഫേസ്ബുക്കിലാണ് സുരേഷ് ഗോപി ഫോട്ടോ പങ്കുവെച്ചത്. പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇന്ന് നടത്തിയ ചര്‍ച്ചയെന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
