KERALA
മുഖ്യമന്ത്രി രാജി വെക്കണം അഡ്വ സണ്ണി ജോസഫ്
കണ്ണൂർ :മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെ പിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. എഡിജിപി അജിത് കുമാറിൻ്റെ ക്ലിൻ ചിറ്റിലൂടെ വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി അയോഗ്യനെന്ന് തെളിഞ്ഞു. കേസിൽ നിയമത്തിന്റെ എല്ലാ വശങ്ങളും ചിവിട്ട് മെതിക്കപ്പെട്ടു. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും സണ്ണി ജോസഫ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷിക്കണം. മുഖ്യമന്ത്രിക്ക് ആർഎസ് എസ് എസിലേക്കുള്ള പാലം അജിതുകാരാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ഉൾപ്പെട്ടിട്ടുള്ള വിജിലൻസ് കേസിന്റെ വിധി പരിശോധിച്ചാൽ മുഖ്യമന്ത്രി നടത്തിയിട്ടുള്ള നിയമവിരുദ്ധ ഇടപെടൽ പ്രകടമായി കണ്ടെത്താമെന്ന് സണ്ണി ജോസ എംഎൽഎ. പറഞ്ഞു
മുഖ്യമന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്‌തു. ഏറ്റവും കുറഞ്ഞത് വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ പിണറായി അയോഗ്യനായിരിക്കുന്നു. 116 പേജുള്ള വിധി വാചകത്തിൽ നിന്നും ഇത് വ്യക്തമാണെന്നും അദ്ദേഹം കണ്ണൂർ ഡിസിസി ഓഫീസിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പി.ശശിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്തി അംഗീകാരം നൽകി. മുഖ്യമന്ത്രിയാണോ അംഗീകാരം നൽകേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഭരണഘടന അനുസൃതമായി പ്രവർത്തിക്കേണ്ട മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നത്. ആ പദവിയിലിരിക്കാൻ പിണറായി അർഹനല്ലാത്തതിനാൽ രാജി വച്ച് ഒഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
