Connect with us

NATIONAL

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി സി.പി. രാധാകൃഷ്ണനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കാന്‍ സമവായ ചർച്ച

Published

on

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി സി.പി. രാധാകൃഷ്ണനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കാന്‍ ചർച്ച തുടങ്ങി . ഇക്കാര്യത്തിൽ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ കക്ഷി നേതാക്കള്‍ക്ക് പ്രധാനമന്ത്രി മോദി സി.പി. രാധാകൃഷ്ണനെ പരിചയപ്പെടുത്തിയതായും റിജിജു പറഞ്ഞു.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് എന്‍ഡിഎ തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ മുഴുവന്‍ പാര്‍ട്ടികളും, പ്രത്യേകിച്ച് പ്രതിപക്ഷവും ഉള്‍പ്പെടെ എല്ലാ എംപിമാരും ഒത്തുചേര്‍ന്ന് ഐകകണ്‌ഠ്യേന പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്’ റിജിജു പറഞ്ഞു.

സമാവയത്തിനായി കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും റിജിജു പറഞ്ഞു.രാജ്നാഥ് സിംഗ് എല്ലാവരുമായും സംസാരിക്കുന്നുണ്ട്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നാമെല്ലാവരും ഒരുമിച്ച് രാധാകൃഷ്ണനെ ഐകകണ്‌ഠ്യേന പിന്തുണയ്ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് നമ്മുടെ ജനാധിപത്യത്തിനും രാജ്യത്തിനും രാജ്യസഭയുടെ നടത്തിപ്പിനും വളരെ പ്രയോജനകരമാകും’ റിജിജു പറഞ്ഞു.

Continue Reading