Connect with us

KERALA

തലപ്പാടിയിൽ ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി അഞ്ചുപേര്‍ മരിച്ചു

Published

on

കാസർഗോഡ്: കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

കർണാടക ആർടിസി ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.അമിത വേഗത്തിൽ എത്തിയ നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ബസിന്റെ ബ്രേക്ക്‌ പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു.

ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവറും പത്ത് വയസുകാരിയായിരുന്ന കുട്ടിയും മരിച്ചു. ലക്മി , തലപ്പാടി സ്വദേശി അലി എന്നിവരുൾപ്പെടെയാണ് മരിച്ചത്. .ബസിലുണ്ടായിരുന്ന ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Continue Reading