Crime
ആയിഷയുടെ മരണത്തിൽ ദുരുഹത ഏറുന്നു : ആൺ സുഹൃത്ത് മോർഫ് ചെയ്ത ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി
കോഴിക്കോട് : ആൺ സുഹൃത്തിൻ്റെ എരഞ്ഞിപ്പാലത്തെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആയിഷ നാട്ടിൽ എത്തിയ വിവരം സ്വന്തം വീട്ടുകാർഅറിഞ്ഞില്ലെന്നത് കാര്യത്തിലെ ദുരൂഹത വർദ്ധിക്കുന്നു. ആയിഷ ബംഗളുരുവിൽ മെഡിസിന് പഠിക്കുകയായിരുന്നു . 5 ദിവസം മുമ്പ് ബംഗളുരുവിൽ നിന്നെത്തിയ ആയിഷ മരണം വരെ ആണ്‍സുഹൃത്തായ ബഷീറുദ്ദീന്‍റെ എരഞ്ഞിപ്പാലത്തെ വാടക അപ്പാര്‍ട്ട്മെന്‍റിലായിരുന്നു താമസിച്ചിരുന്നത്. ഈയിടെയാണ് ആയിഷ പുതിയ ഫോണ്‍ വാങ്ങിയത്. പഴയ ഫോണ്‍ ബന്ധുക്കളുടെ കയ്യിലുണ്ടായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ബന്ധുക്കള്‍ക്ക് പുതിയ തെളിവുകള്‍ ലഭിക്കുന്നത്.
മംഗളൂരുവില്‍ നിന്നെത്തിച്ചത് ഫോട്ടോ കാണിച്ചാണെന്നും ഇവ മോര്‍ഫ് ചെയ്ത ഫോട്ടോകളെന്ന് സംശയമുണ്ടെന്നും ആയിഷയുടെ ബന്ധുക്കൾ പറഞ്ഞു. ‘എന്റെ മരണത്തിന് ഉത്തരവാദി നിങ്ങൾ’ എന്ന് ആയിഷ ബഷീറുദ്ദീന് വാട്സാപ്പില്‍ സന്ദേശമയച്ചിരുന്നു. വിദ്യാർഥിനിയുടെ വാട്സാപ്പ് സന്ദേശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതാണ് ആയിഷ ബഷീറുദ്ദീന് അവസാനമായി അയച്ച മെസ്സേജ്. വാട്സാപ്പിലെ കൂടുതൽ ഓഡിയോ സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം കഴുത്തില്‍ കയറിട്ട് മുറുക്കിയ പാടുകളാണ് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മറ്റുപാടുകളില്ല. അതിനാല്‍ മരണം ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്.
