Connect with us

KERALA

കപ്പലണ്ടി വിറ്റ് നടന്ന കണ്ണൻ ഇന്ന് കോടീശ്വരൻ :അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്ന ആളാണ് എ.സി മൊയ്തീൻഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ പുറത്ത്

Published

on

തൃശുർ: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ പുറത്ത്. നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി മുന്നേറും. പിരിവ് നടത്തിയാൽ ഏരിയാ സെക്രട്ടറിക്ക് പതിനായിരം കിട്ടും. ജില്ലാ ഭാരവാഹി ആയാൽ അത് 25,000 ആകും. പാർട്ടി കമ്മിറ്റിയിലെത്തിയാൽ ഒരു ലക്ഷം രൂപ വരെയാണ് പിരിവെന്നും ഡിവൈഎഫ് ഐ നേതാവ് പറയുന്നു.

ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് ചന്ദ്രപ്രസാദിൻ്റേതാണ് ശബ്ദരേഖ. രാഷ്‌ട്രീയം കൊണ്ട് മാത്രം രക്ഷപ്പെട്ട വ്യക്തിയാണ് എം. കെ കണ്ണൻ. കപ്പലണ്ടി കച്ചവടമായിരുന്നു എം.കെ കണ്ണന്. ഇന്ന് അദ്ദേഹത്തിന് കോടാനു കോടികളുടെ സ്വത്തുണ്ടെന്നും സിപി എം നേതാക്കൾ സ്വന്തം കാര്യം നോക്കാൻ മിടുക്കരാണെന്നും ശബ്ദരേഖയിൽ പറയുന്നു.

വർഗീസ് കണ്ടൻകുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്. അനൂപ് കാട, എ.സി മൊയ്തീൻ ഒക്കെ വലിയ ഡീലിംഗ് നടത്തുന്നവരാണ്. അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്ന ആളാണ് എ.സി മൊയ്തീൻ എന്നും ശരത് പ്രസാദ് ശബ്ദ സന്ദേശത്തിൽ പറയുന്നു. ഇൻട്രസ്റ്റ് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുള്ള നമ്മുടെ ജീവിതമെന്നും ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് ടെലിഫോൺ സംഭാഷണത്തിനിടെ പറയുന്നു.

Continue Reading