Connect with us

KERALA

കെ.ജെ.ഷൈനിനെതിരായ പ്രചാരണം;’വാര്‍ത്ത’ എങ്ങനെ പുറത്തായെന്ന് ഉണ്ണികൃഷ്ണന്റെ വരികളിലുണ്ടെന്ന് പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: എറണാകുളത്തെ സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടന്നെന്ന ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇത്തരമൊരു പ്രചാരണം എങ്ങനെ പുറത്തായെന്നത് സിപിഎം തന്നെ അന്വേഷിക്കുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞ സതീശന്‍ കെ.എന്‍.ഉണ്ണികൃഷ്ണന്‍ എംഎല്‍എയുടെ പ്രസ്താവനയുടെ വരികളില്‍ ഇക്കാര്യങ്ങളുണ്ടെന്നും കൂട്ടിച്ചേർത്തു

തന്നെയും കെ.ഉണ്ണികൃഷ്ണന്‍ എംഎല്‍എയെയും ചേര്‍ത്തുവച്ചുള്ള പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസും യുഡിഎഫുമാണെന്ന് കെ.ജെ.ഷൈന്‍ ഇന്ന് ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയാതെ ഇത്തരമൊരു പ്രചാരണം നടക്കില്ലെന്നും അവര്‍ ആരോപിക്കുകയുണ്ടായി.

ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് തന്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സതീശന്‍ പറഞ്ഞു. ‘ഇത് എങ്ങനെയാണ് ആദ്യം പുറത്ത് വന്നതെന്ന് സിപിഎം അന്വേഷിക്കട്ടെ. കോണ്‍ഗ്രസുകാര്‍ക്കെതിരെ ഒരു മാസമായിട്ട് സിപിഎം ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചാരണം നടത്തിയപ്പോള്‍ ഈ മാന്യതയൊന്നും ഉണ്ടായിട്ടില്ല. അപ്പോള്‍ കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലും പ്രചാരണമുണ്ടാകും. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഈ കാര്യങ്ങളൊക്കെ വച്ച് പ്രചാരണം നടത്തിയപ്പോള്‍ മനുഷ്യാവകാശവും സ്ത്രീസംരക്ഷവുമൊന്നും ഉണ്ടായില്ല’ സതീശന്‍ പറഞ്ഞു.

ഇത് എങ്ങനെയാണ് പുറത്ത് പോയതെന്ന് കെ.എന്‍.ഉണ്ണികൃഷ്ണന്റെ പ്രസ്താവനയുടെ വരികളിലുണ്ട്. കോണ്‍ഗ്രസ് ആസൂത്രിതമായല്ല ഇത് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ടിപ്പോള്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. എങ്ങനെയാണ് വാര്‍ത്ത പുറത്ത് പോയതെന്ന് സിപിഎം അന്വേഷിക്കുന്നതായിരിക്കും നല്ലത്’ സതീശന്‍ കുട്ടിച്ചേര്‍ത്തു.

Continue Reading