Business
സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് ഇന്ന്. വർദ്ധിച്ചത് 920 രൂപയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 920 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ രണ്ട് തവണയായി സ്വര്‍ണവില 680 രൂപ വര്‍ദ്ധിച്ചിരുന്നു. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 83,840 രൂപയാണ്.
ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവന്‍ ആഭരണത്തിന് 92,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. നിലവില്‍, ഒരു ഗ്രാം സ്വര്‍ണത്തിന് 12,000 രൂപ നല്‍കേണ്ടിവരും.
