Connect with us

KERALA

സംസ്ഥാനത്തെ ധനപ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധി നിയമസഭ ചര്‍ച്ച ചെയ്യും. ധനപ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നൽകികൊണ്ടാണ് ചര്‍ച്ച. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ രണ്ടു മണിക്കൂറായിരിക്കും ചര്‍ച്ച നടക്കുക. പദ്ധതി പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും ധനപ്രതിസന്ധിയിൽ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെങ്കിലും ചർച്ചയാകാം ധനമന്ത്രി മറുപടി നൽകി. ഈ സഭാ സമ്മേളന കാലത്തെ നാലാം ചര്‍ച്ചയാണിത്.

കരൂര്‍ ദുരന്തത്തിൽ അനുശോചന അര്‍പ്പിച്ചാണ് ഇന്ന് നിയമസഭയിൽ നടപടികളാരംഭിച്ചത്. പരുക്കേറ്റവർ ഇത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് സ്പീക്കർ എഎൻ ഷംസീര്‍ പറഞ്ഞു

Continue Reading