KERALA
കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം പേരാവൂർ മണത്തണ സ്വദേശിനിയായ യുവതി മരിച്ചു.40 പേർക്ക് പരുക്കേറ്റു.
കോട്ടയം : എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ രണ്ടു മണിയോടെ കുറവിലങ്ങാട് ചീങ്കല്ലിൽ പള്ളിക്കു സമീപം വെച്ചായിരുന്നു അപകടം.
പേരാവൂർ മണത്തണ സ്വദേശിനി സിന്ധു പ്രബിഷ് (45) ആണ് മരിച്ചത്.
ഇരിട്ടിയിൽ നിന്നും തിരുവനന്തപുരം കന്യാകുമാരിയിലേക്ക് വിനോദയാത്ര പോയി തിരിച്ചു വരികയായിരുന്ന ബസാണ് മറിഞ്ഞത്. ബസ് വളവ് തിരിയുന്നതിനിടെ എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.
ഇരിട്ടി, ഉളിക്കൽ, പേരാവൂർ, മണത്തണ, കീഴൂർ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള 46 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്
4 പേർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രദേശത്തെ മറ്റ്സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.ഇവരിൽ 18 പേരുടെ നില ഗുരുതരമാണ് ‘
മണത്തണ കരിയാടൻ ഹൗസിൽ പരേതനായ സുധാകരൻ നമ്പ്യാരുടെയും ദേവി അമ്മയുടെയും മകളാണ് മരിച്ച സിന്ധു . പ്രബീഷാണ് ഭർത്താവ് : സിദ്ധാർത്ഥ് (ഗൾഫ് ) അഥർവ്വ് (വിദ്യാർഥി) എന്നിവർ മക്കളാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ടോടെ മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം നാളെ നടക്കും.
