NATIONAL
ബിലാസ്പുരില്‍ ചരക്ക് ട്രെയിനും മെമു ട്രെയിനും കൂട്ടിയിച്ച് അപകടം. ആറുപേര്‍ മരിച്ചു.
ബിലാസ്പുര്‍: ഛത്തീസ്ഗഡിലെ ബിലാസ്പുരില്‍ ചരക്ക് ട്രെയിനും മെമു ട്രെയിനും കൂട്ടിയിച്ച് അപകടം. ആറുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് റെയില്‍വേയുടെതുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ബിലാസ്പുരിലെ ജയ്‌റാം നഗര്‍ സ്റ്റേഷന് സമീപമാണ് അപകടം. സംഭവത്തെ തുടര്‍ന്ന് അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്‌നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
ഒരേട്രാക്കില്‍ കൂടിയായിരുന്നു ഇരുട്രെയിനുകളും സഞ്ചരിച്ചിരുന്നത്. മുന്നില്‍ പോയ ചരക്ക് ട്രെയിനിലേക്ക് മെമു ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വൈകുന്നേരം നാലുമണിക്കാണ് അപകടം നടന്നത്.
