NATIONAL
മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 200 സീറ്റുകളിൽ എൻഡിഎ
പട്‌ന: ബീഹാറിൽ വോട്ടെണ്ണൽ ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 200 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുകയാണ്. ഇന്ത്യാ സഖ്യം 40 സീറ്റുകളിലും ജെഎസ്‌പി പൂജ്യം സീറ്റുകളിലും മറ്റുളളവർ മൂന്ന് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും ഏഴ് സീറ്റുകളിൽ മാത്രമാണ് മുന്നേറാനായത്. രാഘോപുരിൽ തേജസ്വി യാദവ് ലീഡ് ചെയ്യുന്നുണ്ട്. ആർജെഡിയുടെ ശക്തിയിലാണ് ഇന്ത്യാ സഖ്യം മുന്നേറുന്നത്.
