KERALA
ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കലക്ടറോട് വിശദീകരണം തേടി
കണ്ണൂർ :പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം പതിനെട്ടാം ബൂത്ത് ബി.എൽ.ഒ അനീഷ് ജോർജാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് അനീഷ് തൂങ്ങി മരിക്കുകയായിരുന്നു. മാതാപിതാക്കളെ പള്ളിയിലേക്ക് കാലത്ത് കൊണ്ട് വിട്ട ശേഷം അനീഷ് വീട്ടിൽ തിരിച്ചെത്തിയാണ് ജീവൻ ഒടുക്കിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്.ഐ.ആർ ജോലി സമ്മർദ്ദത്തെക്കുറിച്ച് അനീഷ് വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. പോലീസിന്റെ പ്രാഥമിക പരിശോധനയിൽ എസ്ഐആർ ജോലിഭാരമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. ഇന്ന് പുലർച്ചെ രണ്ട് മണി വരെ ഫോം പൂരിപ്പിക്കലും മറ്റുമായ് അനീഷ് ജോലി ചെയ്തിരുന്നു ‘. അനീഷിൻ്റെ ഉത്തരവാദിത്വത്തിൽപ്പെട്ട 30 വീടുകൾ മാത്രമാണ് ഇനി SIR പ്രകൃയയുമായ് ബന്ധപ്പെട്ട് ബാക്കി ഉണ്ടായിരുന്നത്.
രാമന്തളി കുന്നരു യുപി സ്കൂൾ ജീവനക്കാരനാണ് അനീഷ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ കലക്ടറോട് വിശദീകരണം തേടി.
അതേസമയം, ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വന്നു. തദ്ദേശ തിരഞ്ഞെടുപ്പും വോട്ടർ പട്ടിക പുതുക്കലും ഒരേസമയം നടത്തുന്നത് ജീവനക്കാർക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
യഥാർത്ഥ വോട്ടർമാരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് മാറ്റാനും ഒപ്പം അനർഹരായ ആളുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കാനും വേണ്ടിയുള്ള നീക്കമാണെന്നും ജയരാജൻ പറഞ്ഞു. കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ സുപ്രീം കോടതി നിർദ്ദേശം അട്ടിമറിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജീവനക്കാരുടെ മേലുള്ള സമ്മർദ്ദം ഒഴിവാക്കാൻ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അനീഷ് വീടുകൾ കയറി ഇറങ്ങി
BLO മാർ വീടുകയറി SIR ഫോമുകൾ പൂരിപ്പിക്കുമ്പോൾ ഇവരുടെ സഹായത്തനായ് നാട്ടിലെ കോൺഗ്രസിൻ്റെയും സി പി എമ്മിൻ്റെ BLA മാർ കൂടെ പോകാറുണ്ട് അത് പോലെ അനീഷിൻ്റെ കൂടെയും സി പി എമ്മിൻ്റെയും കോൺഗ്രസിൻ്റെയും BLA മാർ കൂടെ പോയിരുന്നു എന്നാൽ കോൺഗ്രസിൻ്റെ BLA യെ ഒപ്പം കൂട്ടിയതിൽ CPM പ്രവർത്തകർ അനീഷിനെ ഭീഷണിപ്പെടുത്തിയതായും CPM ൻ്റെ ഒഴികെ മറ്റ് BLA മാരെ കൂട്ടരുതെന്ന നിർദേശം നൽകിയതായും ഇത്തരത്തിലുള്ള മാനസിക സമ്മർദ്ദവും ജീവനൊടുക്കാൻ കാരണമായതായി കോൺഗ്രസ് ആരോപിച്ചു. ജോലി ഭാരവും രാഷ്ട്രീയ സമ്മർദ്ദവുമാണ് അനീഷിൻ്റെ ആത്മഹ്യ ക്ക് വഴി വെച്ചതെന്ന് അനീഷിൻ്റെ ബന്ധുക്കൾ പരാതിപ്പെട്ടു;
