Connect with us

KERALA

ശബരിമലയിൽ വൻ തിരക്ക് ദർശനം കിട്ടാതെ പലരും മടങ്ങി :ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂറിലധിം നീളുന്നു

Published

on

ശബരിമല : ശബരിമലയിൽ തീർഥാടകരുടെ കുത്തൊഴുക്കിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി. തീർഥാടകർ ബാരിക്കേഡ് മറികടന്ന് സന്നിധാനത്തേക്ക് ഒഴുകിയത് ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് കാഴ്ചക്കാരായി മാറി. സന്നിധാനത്ത് തിക്കിലും തിരക്കിലും അപകടം ഉണ്ടാകാവുന്ന അവസ്ഥയാണ്. തിരക്ക് നിയന്ത്രിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ എഡിജിപി എസ്. ശ്രീജിത്തിനു കത്ത് നൽകി. സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസറെ അദ്ദേഹം വിളിച്ചു വരുത്തി. 

തിക്കിലും തിരക്കിലും തീർഥാടകർ വലയുകയാണ്. കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെയാണ് ദുരിതം. തീർഥാടന ഒരുക്കങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും പൊലീസും കാട്ടിയ അനാസ്ഥയാണ് തീർഥാടനം താളം തെറ്റിയത് എന്നാണ് ആക്ഷേപം. ദർശനം നടത്താൻ കഴിയാതെ ആയിരങ്ങളാണ് മലയിറങ്ങുന്നത്. വെയിലേറ്റ് വലയുന്നവരിൽ കുട്ടികൾ അടക്കമുണ്ട്. ദർശനം ലഭിക്കാതെ കർണാടകയിൽ നിന്ന് വന്ന അയ്യപ്പ ഭക്തർ നെയ്യഭിഷേകം പന്തളത്ത് പോയി ചെയ്ത് തിരിച്ച് പോവുകയായിരുന്നു. വേണ്ടത്ര പോലീസ് സന്നിധാനത്ത് ഇല്ല ഇക്കുറി കേനദ്ര സേനയുടെ സുരക്ഷയും ഇവിടെ ഇല്ലാത അവസ്ഥയാണ് .

ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂറിലധിം നീളുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്കു കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ഉണ്ടാകേണ്ട ക്രമീകരണം നിലയ്ക്കൽ മുതൽ ആരംഭിക്കാനാണ് നീക്കം.

Continue Reading