Crime
അതിവേഗ നീക്കവുമായി രാഹുൽ.പേരു പോലും ഇല്ലാതെ ലഭിച്ച പരാതി, രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യ ഹർജി
തിരുവനന്തപുരം ‘ ആദ്യകേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ അതിവേഗ നീക്കങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ബെംഗളൂരുവില്‍നിന്നുള്ളള ഇരുപത്തിമൂന്നുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ടാമതെടുത്ത ബലാത്സംഗ കേസില്‍ സെഷന്‍സ് കോടതിയിൽ രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഇന്നു തന്നെ പരിഗണിക്കും.
പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. ആദ്യകേസില്‍ അറസ്റ്റ് തടഞ്ഞതോടെ രണ്ടാമത്തെ കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ പൊലീസ് നടത്തുമ്പോഴാണ് രാഹുല്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. കെ.പി സി സി പ്രസിഡൻ്റ് അഡ്വ സണ്ണി ജോസഫിന് പേരില്ലാതെ മെയിലിലാണ് പരാതി എത്തിയിരുന്നത് ഇതാണ് പോലീസിന് കൈമാറിയിരുന്നത്. വ്യക്തതയില്ലാത ഈ പരാതിയിലും രാഹുലിനെതിരെ പോലീസ് കേസെടുത്തു ‘ ഇതേ തുടർന്നാണ് ഈ കേസിലും രാഹുൽ മുൻകൂർ ജാമ്യം തേടി നടപടി വേഗത്തിലാക്കുന്നത്.
