Connect with us

Crime

ദിലീപിനെ കുറ്റവിമുക്തനാക്കി. പൾസർ ഉൾപ്പെടെ 6 പ്രതികൾ കുറ്റക്കാർ

Published

on

കൊച്ചി : നടിയെ തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്ത ആറ് പ്രതികളെ കുറ്റക്കാരായി കോടതി കണ്ടെത്തി ദിലീപ് ഉൾപ്പെടെ മൂന്ന് പേരെ വെറുതെ വിട്ടു കുറ്റക്കാർക്കുള്ള ശിക്ഷ ഈ മാസം 12 ന് വിധിക്കും

എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ് എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്

കൂട്ടബലാത്സംഗം തെളിഞ്ഞതായി കോടതി കണ്ടെത്തി
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് ആണ് കുറ്റക്കാരായി കണ്ടെത്തിയത്

മലയാള സിനിമയുടെ അന്നോളമുള്ള രീതികളെയും സമ്പ്രദായങ്ങളെയും കീഴ്മേൽമറിച്ച കേസാണു നടി ആക്രമണക്കേസ്. നടിയെ പീഡിപ്പിച്ചു ദൃശ്യം പകർത്താൻ ക്വട്ടേഷൻ നൽകിയത് പ്രമുഖ മലയാള നടനാണെന്ന ആരോപണം പുറത്തുവന്നതോടെ, ഇരുവരും അംഗമായിരുന്ന അമ്മയടക്കമുള്ള സിനിമാ സംഘടനകൾ പ്രതിസന്ധിയിലായി. രണ്ടുപേരും ‘അമ്മ’യുടെ മക്കളാണെന്നും രണ്ടുപേരെയും കൈവിടില്ലെന്നുമുള്ള വിചിത്ര ന്യായങ്ങൾ നേതാക്കളിൽ ചിലർ നിരത്തിയെങ്കിലും ദിലീപ് അറസ്റ്റിലായതോടെ അദ്ദേഹത്തെ അമ്മ അടക്കമുള്ള സംഘടനകളിൽനിന്നു പുറത്താക്കി. സിനിമാ മേഖലയിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകൃതമായ വിമൻ ഇൻ സിനിമ കലക്ടീവും അവരുടെ കൂടി ശ്രമഫലമായി നിലവിൽ വന്ന ജസ്റ്റിസ് കെ. ഹേമ കമ്മിഷനും സിനിമാ സെറ്റുകളിൽ വനിതകളുടെ സംരക്ഷണം ഉറപ്പാക്കാൻവേണ്ടിയുള്ള സമിതികളുമെല്ലാം ഒരർഥത്തിൽ നടി ആക്രമണക്കേസിന്റെ ഉപോൽപന്നങ്ങളാണ്.

Continue Reading