Crime
ദിലീപ് വിധിപ്രസ്താവം കേള്‍ക്കുന്നതിനായി കോടതിയിലെത്തി
.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് വിധിപ്രസ്താവം കേള്‍ക്കുന്നതിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തി. ആലുവയിലെ വീട്ടില്‍ നിന്ന് രാവിലെ ഒന്‍പതരയോടെയാണ് ദിലീപ് വീട്ടില്‍നിന്ന് യാത്രതിരിച്ചത്. രാവിലെ തന്നെ അവിടെ എത്തിച്ചേര്‍ന്നിരുന്ന സഹോദരന്‍ അനൂപ്, ദിലീപിന്റെ അടുത്ത സുഹൃത്തും കേസിലെ പത്താം പ്രതിയുമായ ശരത് തുടങ്ങിയവരും നടനും രണ്ട് കാറുകളിലായാണ് യാത്രതിരിച്ചത്.
പതിനൊന്ന് മണിയോടെയാണ് കേസിന്റെ വിധി പ്രസ്താവ നടപടികള്‍ ആരംഭിക്കുക. എട്ടുവര്‍ഷം നീണ്ട കേസാണിത്. ആറുവര്‍ഷമായി അതിജീവിത നടത്തുന്ന നിയമപോരാട്ടത്തിനൊടുവിലാണ് കേസിലെ അന്തിമവിധി തിങ്കളാഴ്ച ഉണ്ടാകാനിരിക്കുന്നത്.
