Crime
അവൾക്കൊപ്പം: റിമ കല്ലിങ്കലും രമ്യ നമ്പീശനും പോസ്റ്ററുമായ് രംഗത്ത്
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി നടിമാരായ റിമ കല്ലിങ്കലും രമ്യ നമ്പീശനും. അവൾക്കൊപ്പം എന്ന പോസ്റ്ററാണ് നടിമാർ പങ്കുവച്ചത്.
എല്ലായ്പ്പോഴും . മുൻപത്തേക്കാൾ ശക്തമായി എന്നു കുറിച്ചുകൊണ്ടാണ് റിമ പോസ്റ്റർ പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്ററിന് താഴെ നടിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് അനുകൂലമായ നിലപാട് എടുത്തതിന്‍റെ പേരിൽ കരിയറിൽ വലിയ തിരിച്ചടികളാണ് റിമ കല്ലിങ്കലും രമ്യ നമ്പീശനും നേരിട്ടത്.
