Crime
ശബരിമല സ്വർണക്കൊള്ള: കേസെടുത്ത് ഇഡി, ഇസിഐആർ രജിസ്റ്റർ ചെയ്തു
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക.
ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതികളാക്കിക്കൊണ്ടാണ് ഇഡി അന്വേഷണം നടക്കുക.
ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണം ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ ഇഡി സമീപിച്ചിരുന്നു. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ഉത്തരവ് പ്രകാരമാണ് ഇഡി കേസെടുത്ത് അന്വേഷിക്കുന്നത്.
ജയിലുള്ള പ്രതികളെ ഇ ഡി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രശാന്ത് ഉൾപ്പെടെയുള്ളവരെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം ‘തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കേന്ദ്ര അന്വേഷണ ഏജൻസിയുടെ വരവ് സി പി എം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
