KERALA
കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ
തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മൂന്ന് അമൃത് ഭാരത് ട്രെയിനുകളും ഒരു ഗുരുവായൂർ – തൃശൂർ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുന്നത്.
അടുത്തയാഴ്‌ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് പുതിയ ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിന് അനുവദിച്ച നാല് ട്രെയിനുകളും തമിഴ്‌നാടിന് അനുവദിച്ച രണ്ട് ട്രെയിനുകളുമാണ് മോദി ഫ്ലാഗ് ഓഫ് ചെയ്യുക.
തിരുവനന്തപുരം – താംബരം, തിരുവനന്തപുരം – ഹൈദരാബാദ്, നാഗർകോവിൽ – മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒപ്പം ഗുരുവായൂർ – തൃശൂർ പാസഞ്ചറുമുണ്ട്. നാഗർകോവിൽ – ചർലാപ്പള്ളി, കോയമ്പത്തൂർ – ധൻബാദ് എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് തമിഴ്‌നാടിന് ലഭിക്കുക.
