KERALA
24 മണിക്കൂർ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണ്ണം
തിരുവനന്തപുരം: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഏതാണ്ട് പൂർണ്ണമാണ്. എന്നാൽ കാലത്ത് ദീർഘ ദൂര വാഹനങ്ങൾ ഓടിയിരുന്നു . ചരക്ക് ലോറികളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ കാണാമായിരുന്നു എന്നാൽ 8 മണിക്ക് ശേഷം വാഹനങ്ങൾ നിരത്തിലിറക്കുന്നത് കുറഞ്ഞു
കട കമ്പോളങ്ങൾ അടഞ്ഞ് കിടക്കുകയാണ്. ഇരു ചക്ര വാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത് പണിമുടക്ക് ഏതാണ്ട് ഒരു ബന്തിൻ്റെ പ്രതീതിയാണ് ഇരു ജില്ലകളിലും. എന്നാൽ ദീർഘ ദൂര ലോറി ഉൾപ്പെടെ രാവിലെ നിരത്തിലിറങ്ങിയെങ്കിലും പിന്നീട് ഇത്തരത്തിലുള്ള വാഹനങ്ങൾ ഒന്നും കണ്ടില്ല.
പണിമുടക്ക് അനുകൂലികളുടെ പ്രകടനം 10 മണിയോടെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
വ്യവസായ, വാണിജ്യ, വ്യാപാര മേഖലകളും പൂർണമായും സ്തംഭിച്ച അവസ്ഥയാണ്
കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളും സ്വകാര്യബസ് സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടാക്‌സി, ഓട്ടോ തൊഴിലാളികളും പണിമുടക്കുകയാണ് . ഇതിനാൽ പൊതുഗതാഗതം ഏതാണ്ട് തടസ്സപ്പെട്ട നിലയിലാണ്. സ്വകാര്യവാഹനങ്ങൾ തടയില്ലെന്നു സംഘടനകൾ അറിയിച്ചിരുന്നെങ്കിലും ചില ഇടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ തടഞ്ഞതായി വിവരമുണ്ട്.
ബുധനാഴ്ച അർധരാത്രി 12 മുതൽ വ്യാഴാഴ്ച അർധരാത്രി 12 വരെയാണ് പണിമുടക്ക്. രാജ്യത്തെ പത്തോളം ട്രേഡ് യൂണിയനുകളിൽപ്പെട്ട തൊഴിലാളികളാണ് പണിമുടക്കുന്നത്.
ലേബർ കോഡുകൾ പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകൾ പണിമുടക്കുന്നത്.
അതേസമയം, പണിമുടക്കിനെത്തുടർന്ന് സംസ്ഥാന സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചു. പണിമുടക്കുന്നവർക്ക് ഇന്നത്തെ ദിവസത്തെ ശമ്പളം ലഭിക്കില്ലെന്നാണ് ഉത്തരവ്.
