Connect with us

Crime

പ്രാർഥനകൾ വെറുതെയായി, തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് ശ്രീനന്ദയുടെ മൃതദേഹം,

Published

on

മൈസൂരു: ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയ്ക്കായി മൂന്ന് ദിവസത്തിലേറെയായി തുടർന്ന തിരച്ചിൽ അവസാനിച്ചത് സങ്കട കടലിൽ. 1500 അടിയോളം താഴ്ചയിൽനിന്ന് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു പത്താംക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്.
ചിക്കമംഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതായത്. മാണിക്കധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്.

വനംവകുപ്പുംപോലീസും നാട്ടുകാരുമടങ്ങുന്ന നൂറോളം പേരുടെസംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് കടമ്പഴിപുറത്തെ രമേശിന്റെ മകൾ ശ്രീനന്ദ(15)യെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്. 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിനൊപ്പം ചിക്കമംഗളൂരുവിൽ വിനോദയാത്രയക്ക് എത്തിയതായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയിൽ കുട്ടി പിറകിൽ നിൽക്കുന്നുണ്ട്. എന്നാൽ 5:35ന് എടുത്ത് ഫോട്ടോകളിൽ കുട്ടിയെ കാണാനില്ല. തുടർന്ന് പ്രദേശത്ത് ശക്തമായ തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നൂറോളം പേരടങ്ങുന്ന സംഘം ഇന്ന് രാവിലെ മുതൽ പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു.

Continue Reading