Crime
സുഹൃത്തിൻ്റെ 16 വയസ്സുള്ള മകളെ ഉറങ്ങിക്കിടക്കുന്നതിനിടയിൽ പീഡിപ്പിച്ച യുവതി അറസ്റ്റിൽ
കാസർകോഡ് : സുഹൃത്തിൻ്റെ 16 വയസ്സുള്ള മകളെ ഉറങ്ങിക്കിടക്കുന്നതിനിടയിൽ പീഡിപ്പിച്ച യുവതി അറസ്റ്റിൽ. തളിപ്പറമ്പ്, പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളി (25)നെയാണ് പെരിങ്ങോം പൊലീസിന്റെ സഹായത്തോടെ മേൽപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ എൻ.പി രാഘവനും സംഘവും അറസ്റ്റു ചെയ്‌തത്. അഞ്ചു പോക്സോ കേസുകളിൽ പ്രതിയായ സ്നേഹ മാത്തിലിലെ ഒരു ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ (ചൊവ്വ) രാത്രി നടത്തിയ റെയ്‌ഡിലാണ് സ്നേഹ പിടിയിലായത്.
മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്, പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്നേഹ. കണ്ണൂർ ജയിലിൽ വച്ചാണ് സ്നേഹയും പെൺ കുട്ടിയുടെ മാതാവും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ജയിലിൽ നിന്നു ഇറങ്ങി. ജയിലിലെ പരിചയത്തിന്റെ പേരിൽ സ്നേഹ ഒരു വർഷക്കാലം പെൺകുട്ടിയുടെ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഈ സമയത്താണ് പെൺകുട്ടി ക്രൂരമായി പീഡനത്തിനിരയായത്. ഭയംകാരണം പെൺകുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് ഷെൽട്ടർ ഹോമിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡനം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്നാണ് ജൂൺ 13ന് സ്നേഹയ്ക്കെതിരെപോക്സോ പ്രകാരം കേസെടുത്തത്. ഇതോടെ സ്നേഹ ഒളിവിൽ പോവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി മാത്തിലിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന്കണ്ടെത്തി അറസ്റ്റു ചെയ്‌തത്.
സ്നേഹയ്ക്കെക്കെതിരെ നാലാമത്തെ പോക്സോ കേസാണ് മേൽപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്തത്. തളിപ്പറമ്പ് സ്റ്റേഷനിൽ സ്നേഹയ്ക്കെതിരെ മൂന്നു പോക്സോ കേസുകളുണ്ട്. 2025 ഫെബ്രുവരി മാസത്തിലാണ് സ്നേഹ ആദ്യമായി പോക്സോ കേസിൽ പ്രതിയാകുന്നത്. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പെൺകുട്ടിയുടെ ബാഗിൽ നിന്നു ലഭിച്ച ഫോൺ പരിശോധിച്ച അധ്യാപകർക്കാണ് ആദ്യം സംശയം തോന്നിയത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി ചൈൽഡ് ലൈൻ അധികൃതരെ അറിയിച്ചു. തുടർന്ന് നടത്തിയ കൗൺസിലിംഗിൽ പീഡന വിവരം കുട്ടി വിശദമാക്കി. പെൺകുട്ടിക്ക് സ്വർണ്ണത്തിന്റെറെ കൈ ചെയിൻ വാങ്ങി കൊടുത്ത ശേഷമായിരുന്നു പീഡനം.
പെൺകുട്ടിയുടെ 15 കാരനായ സഹോദരനെയും സ്നേഹ പീഡനത്തിനു ഇരയാക്കിയതായും പിന്നീട് കണ്ടെത്തുകയും മറ്റൊരു പോക്സോ കേസെടുക്കുകയും ചെയ്തിരുന്നു. മറ്റൊരു 14 കാരനെ പീഡിപ്പിച്ചതായും ഇതിൻ്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പീഡിപ്പിച്ചതായും പരാതി ഉണ്ടായിരുന്നു. ഇതിലും തളിപ്പറമ്പ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തിരുന്നു. തളിപ്പറമ്പിലെ സി പി ഐ നേതാവായ കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്.
