Connect with us

Crime

അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തി.7 വർഷത്തിനുള്ളിൽ 9 ക്രിമിനൽ കേസ്

Published

on

കണ്ണൂർ: ഏഴുവർഷത്തിനുള്ളിൽ 9 ക്രിമിനൽ കേസുകളില്‍‌ പ്രതിയായ അർജുൻ‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശ ജില്ലാ കലക്ടര്‍ പി. വിഷണുരാജ് അംഗീകരിച്ചു. അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്ന് ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ അത് തടയാനായാണ് കാപ്പ ചുമത്തുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. 

അർജുൻ ആയങ്കിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. കരുതൽ തടങ്കലിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കാനാണ് ഉത്തരവ്. 

Continue Reading